റേഷൻ വിതരണം സമ്പൂർണമാക്കണം: മന്ത്രി ജി ആർ അനിൽ

കാസർകോട്: റേഷൻ വിതരണത്തിലെ തടസ്സങ്ങൾ പരിഹരിച്ച് നൂറ് ശതമാനം വിതരണം ഉറപ്പാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കാസർകോട് അതിഥി മന്ദിരത്തിൽ ചേർന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 85 ശതമാനം ബിപിഎൽ കാർഡുടമകൾ ഈ മാസത്തെ റേഷൻ ഇതിനകം വാങ്ങി. അടുത്ത മാസത്തെ ഭക്ഷ്യ വിതരണത്തിനുള്ള സജ്ജീകരണങ്ങളായി. കെ സ്റ്റോർ പ്രവർത്തനം മലയോര മേഖലയിലും ശക്തമാക്കണം. കാലവർഷത്തിൽ മലയോരത്തും പട്ടിക വർഗക്കാർക്കും ആദിവാസികൾക്കും തീരദേശത്തും ഭക്ഷ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കണം. സപ്ലൈകോയുടെ 13 ഇനം ഉത്പന്നങ്ങളും മുഴുവൻ സപ്ലൈകോ ഔട്ട്‌ലറ്റുകളും ഉറപ്പാക്കണം. യോഗത്തിൽ
കോഴിക്കോട് മേഖല സപ്ലൈകോ മാനേജർ ഷെൽജി ജോർജ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ആൻസി ഐസക്ക്, താലൂക്ക് സപ്ലൈ ഓഫീസർമാരായ മാധവൻ പോറ്റി, ബി. കൃഷ്ണ നായ്ക്, കാസർകോട് സപ്ലൈകോ ഡെപ്പോ അസി. മാനേജർ എം രവീന്ദ്രൻ, കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോ അസി. മാനേജർ ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.









0 comments