റേഷൻ കാർഡുകളുടെ തരംമാറ്റം: 30 വരെ അപേക്ഷ സമർപ്പിക്കാം

ration card
വെബ് ഡെസ്ക്

Published on Jun 13, 2025, 10:53 PM | 1 min read

തിരുവനന്തപുരം : മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 ൽ നിന്ന് ജൂൺ 30 ലേക്ക് നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത അർഹരായ കുടുംബങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരം. അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home