മുൻഗണനാ റേഷൻ കാര്‍ഡ് വിതരണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം
പുതുക്കിയ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട 43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാന വിതരണോദ്ഘാടനം ബുധൻ വൈകിട്ട് 4ന് പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. മന്ത്രി ജി ആർ അനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സർക്കാർ ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം കിലോഗ്രാമിന് 10 രൂപ 90 പൈസ നിരക്കിൽ ഓണം സ്‌പെഷ്യൽ അരി വിതരണം ചെയ്യും. പിങ്ക് കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 5 കിലോയും നീല കാർഡിന് 10 കിലോയും അരി അധികം ലഭിക്കും. വെള്ള കാർഡിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. മഞ്ഞ കാർഡുകാർക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും നൽകും. എല്ലാ റേഷൻ കാർഡ് വിഭാഗങ്ങൾക്കും മണ്ണെണ്ണ വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.









0 comments