ഒരുലക്ഷം മുൻഗണനാകാർഡുകൾ നൽകും

ration card
വെബ് ഡെസ്ക്

Published on Oct 09, 2025, 03:21 AM | 1 min read


തിരുവനന്തപുരം

സർക്കാർ ഒരുലക്ഷം മുൻഗണന റേഷൻകാർഡുകൾ വിതരണം ചെയ്യും. പിങ്ക്‌ കാർഡുകളാണ്‌ നൽകുക. മസ്‌റ്ററിങ്‌ പൂർത്തിയായപ്പോൾ ഒഴിവ്‌ വന്നതും ഭക്ഷ്യവകുപ്പ്‌ പ്രത്യേകപരിശോധന നടത്തി കണ്ടെത്തിയതും ഉൾപ്പെടെയാണിത്‌. ഇതിനായി മാനദണ്ഡങ്ങളിൽ ഇളവ്‌ വരുത്തേണ്ടി വരും. വീടിന്റെ വിസ്തീർണം 1000 ചതുരശ്ര അടിയോ അതിന് താഴയോ അ‍യിരിക്കണമെന്നാണ് ചട്ടം. ഇതിനുപകരം 1100 ചതുരശ്ര അടിയായെങ്കിലും ഉയർത്തേണ്ടി വരും. ഇതുസംബന്ധിച്ച ശുപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.


നിലവിൽ 590806 മഞ്ഞകാർഡാണുള്ളത്‌. പിങ്കുകാർഡുകാരുടെ എണ്ണം 3652258 ആണ്‌. ജനസംഖ്യയുടെ 43 ശതമാനത്തെമാത്രമാണ്‌ കേന്ദ്രം ഇ‍ൗ പട്ടികയിൽപ്പെടുത്തിയത്‌. എണ്ണം കൂട്ടണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. റേഷൻ വ്യാപാരികളുടെ വേതന വർധനവ് സംബന്ധിച്ച് ശുപാർശ ധനവകുപ്പിന് കൈമാറിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം നൽകുന്നത്‌ കേരളമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home