ഡേറ്റിങ് ആപ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ

കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ശ്രേയസ് വീട്ടിൽ അനന്തകൃഷ്ണ (26) നെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയുമായി ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്തിരിഞ്ഞ പ്രതി യുവതിയുടെ ഫോൺനമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് യുവതിയുടെ പരാതിയിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.









0 comments