വിവാഹ വാഗ്ദാനം നല്‍കി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു; പ്രതി അറസ്റ്റില്‍

subeeshrape
വെബ് ഡെസ്ക്

Published on Oct 09, 2025, 08:29 AM | 1 min read

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതി പിടിയില്‍. കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടില്‍ സുബീഷിനെയാണ് (26) മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


2018 മുതല്‍ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2023 ജൂലൈയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിലും സെപ്തംബറില്‍ കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റില്‍ കോഴിക്കോട് ബീച്ചില്‍ ഉള്ള ലോഡ്ജിലും എത്തിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധപൂര്‍വം ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിച്ച ശേഷം പൊതുസ്ഥലത്ത് വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.


തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തിനിടയില്‍ കോട്ടൂളിയില്‍ സിപിഒമാരായ ജിനിലേഷ്, അഖില്‍, വിഷ് ലാല്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home