ബലാത്സംഗക്കേസ്: വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിനായി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി സെപ്തംബർ ഒമ്പതിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതോടെ രാവിലെ പത്തിന് വേടൻ തൃക്കാക്കര സ്റ്റേഷനിലെത്തി. അന്വേഷണവുമായി സഹകരിക്കുമെന്ന് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വേടൻ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടയം സ്വദേശിനിയായ യുവഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്. 2021 ആഗസ്‌ത് മുതൽ 2023 മാർച്ച് വരെ കാലയളവിൽ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. 2019ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പിജി ചെയ്യുന്ന സമയത്താണ് വേടനുമായി പരിചയത്തിലായതെന്നാണ് പരാതിയിലുള്ളത്. വേടന്റെ പാട്ടുകളും അഭിമുഖങ്ങളും കണ്ട് ആകൃഷ്ടയായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വേടൻ അറിയിച്ചിരുന്നു. ഇതുപ്രകാരം മുന്നോട്ടുപോകുന്നതിനിടെയാണ് പല സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.









0 comments