ബലാത്സം​ഗക്കേസ്: വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

vedan .

വേടൻ

വെബ് ഡെസ്ക്

Published on Aug 11, 2025, 10:41 AM | 1 min read

കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി. തൃക്കാക്കര പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഈ മാസം 18നാണ് വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരി​ഗണിക്കുന്നത്.


കേസെടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോകുകയായിരുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പെൺകുട്ടിയും വേടനും തമ്മിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home