രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്. അടിയന്തര ആൻജിയോപ്ലാസ്റ്റി നടത്തി. വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കി. ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നതായും ആശുപത്രി അറിയിച്ചു. നിലവിൽ അഡ്വാൻസ് ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത്.
ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടർമാർ അറിയിച്ചു. രാജേഷ് വെന്റിലേറ്ററിൽ ആണെന്നും സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യമാണ്.









0 comments