അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ

കൊച്ചി: കൊച്ചിയിൽ പരിപാടിക്കിടെ കുഴഞ്ഞു വീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടർമാർ അറിയിച്ചു.
നിലവിൽ രാജേഷ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആൻജിയോപ്ലാസ്റ്റി ചെയ്തതായും രാജേഷ് വെന്റിലേറ്ററിൽ ആണെന്നും സുഹൃത്തും ചലച്ചിത്ര പ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു
ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യമാണ്.









0 comments