വിസി നിയമനം; മന്ത്രിമാരുമായി ഗവര്‍ണറുടെ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, നിയമമന്ത്രി പി രാജീവ് എന്നിവർ ഗവർണറുമായി ചർച്ച നടത്തും. വിസി നിയമനത്തിൽ ചാൻസലറും സർക്കാരും ചർച്ച നടത്തി ധാരണയുണ്ടാക്കി തുടർനടപടികളിലേക്ക് കടക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ ചർച്ചയ്ക്ക് മുൻകൈയെടുത്തത്. സ്ഥിരം വിസി നിയമനമാകും മന്ത്രിമാർ ഉന്നയിക്കുന്ന പ്രധാനവിഷയം. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. സർക്കാരിന്റെ അഭിപ്രായം കേൾക്കണമെന്നും ഉന്നതവിദ്യാഭ്യാസമന്ത്രിയും നിയമമന്ത്രിയുമായി ചർച്ച വേണം എന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
സുപ്രീംകോടതിവിധിയിലെ പരാമർശം വളച്ചൊടിച്ചും സർക്കാർ നിർദേശം തിരസ്കരിച്ചും ഇഷ്ടക്കാരെ സർവകലാശാലകളിൽ വീണ്ടും നിയമിക്കുകയാണ് ഗവർണർ ചെയ്തത്. സർക്കാർ പട്ടികയിൽനിന്നാകണം താൽക്കാലിക വിസി നിയമനമെന്ന് കോടതികൾ വ്യക്തമാക്കിയിട്ടും ധിക്കരിച്ചു. താൽക്കാലിക വിസി നിയമനത്തിന് സർക്കാർ നൽകിയ മൂന്നംഗ പാനലും നിരസിച്ചാണ് സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലേക്കും കെ ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലേക്കും നിയമിച്ചത്.









0 comments