പുനരാരംഭിച്ച വന്ദേഭാരതിന്റെ പേരിൽ ബിജെപിയുടെ രാഷ്‌ട്രീയ നാടകം

ന്യൂഡൽഹി
എറണാകുളം–ബംഗളൂരു വന്ദേഭാരതിന്റെ പേരിൽ രാഷ്‌ട്രീയനാടകവുമായി ബിജെപി കേന്ദ്ര, സംസ്ഥാന നേതൃത്വം. നിർത്തലാക്കിയ വന്ദേഭാരത് തെരഞ്ഞെടുപ്പ് മുൻനിർത്തി പുനരാരംഭിപ്പിച്ചാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. കേരളത്തെ കേന്ദ്ര സർക്കാർ അകമഴിഞ്ഞ് സഹായിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനടക്കമു ള്ളവർ.
2024 ആഗസ്‌തിലാണ് എറണാകുളം–ബംഗളൂരു വന്ദേഭാരത് സർവീസ് റദ്ദാക്കിയത്. റൂട്ടിൽ പ്രവർത്തിക്കുന്ന നാൽപ്പത്തിനാലിലധികം സ്വകാര്യബസ് കന്പനികളുടെ സമ്മർദത്തെത്തുടർന്നായിരുന്നു തീരുമാനമെന്ന് ആരോപണമുണ്ടായി. ഓണത്തിന് രണ്ടാഴ്‌ച ശേഷിക്കെയായിരുന്നു നടപടി. ഇൗ സർവീസ് പുനരാരംഭിക്കുകയാണ് സർക്കാർ ചെയ്തത്.
കേരളത്തിലെ ബിജെപിക്ക് ക്രെഡിറ്റ് നൽകാനുള്ള അശ്വിനി വൈഷ്ണവിന്റെ ശ്രമം മനസിലാക്കാൻ സാധിക്കുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ‘തിരുവനന്തപുരം–ബംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ ദക്ഷിണ റെയിൽവേ സമർപ്പിച്ച നിർദേശത്തിൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു? ‘നാടകമേ ഉലക’ത്തിനിടയിലും ഈ ചോദ്യത്തിനുള്ള മറുപടിക്കായി കാക്കുന്നുവെന്ന് ബ്രിട്ടാസ് പറഞ്ഞു.









0 comments