മുനമ്പം വഖഫ് ഭൂമി പ്രശ്‌നം ; പരിഹാരം എപ്പോഴെന്ന് പറയാനാകില്ലെന്ന് രാജീവ് ചന്ദ്രശേഖർ

കൊച്ചി : മുനമ്പം വഖഫ് ഭൂമി പ്രശ്‌നം എത്രനാൾകൊണ്ട് പരിഹരിക്കാനാകുമെന്ന് പറയാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആചാരങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിൽ മുസ്ലിങ്ങൾ അല്ലാത്തവരെ നിയമിക്കില്ലെന്ന് അമിത് ഷായും കേന്ദ്രമന്ത്രി കിരൺ റിജിജുവും പറഞ്ഞിട്ടുണ്ട്. വഖഫ് ബോർഡ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സ്ഥാപനമാണ്. ബിൽ പാസായതോടെ മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടും. ബിൽ മുനമ്പം സ്വദേശികളെ കൂടുതൽ നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിടുന്നതാണെന്ന വാദം ചിലരുടെ അഭിപ്രായം മാത്രമാണ്.
ജബൽപുരിൽ മലയാളി വൈദികരെ ആക്രമിച്ചതിനെക്കുറിച്ചും ‘എമ്പുരാൻ’ നിർമാതാവ് ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇഡി റെയ്‌ഡിനെക്കുറിച്ചും അറിയില്ല. മാധ്യമപ്രവർത്തകരോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അക്കാര്യം പരിശോധിക്കാം എന്നായിരുന്നു രാജീവിന്റെ മറുപടി.









0 comments