രാജീവ് ചന്ദ്രശേഖറിന് പക്വതയില്ലെന്ന് ; അയ്യപ്പ സംഗമത്തെ എതിർത്തതിൽ ബിജെപി കോർ കമ്മിറ്റിയിൽ വിമർശം

തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം ബോർഡ് ശനിയാഴ്‌ച പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തെ എതിർത്തതിനെ ചൊല്ലി ബിജെപിയിൽ കലഹം. വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാക്കളടക്കം രാജീവ് ചന്ദ്രശേഖറിന്റേത് പക്വതയില്ലാത്ത നിലപാടാണെന്ന് വിമർശിച്ചു.
രാഷ്ട്രീയം അറിയില്ലെങ്കിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കണം. എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും നിലപാട് അറിയാതെ സംഗമത്തെ എതിർത്തതിൽ തെറ്റുപറ്റി. ശബരിമല വികസനത്തിന് ബിജെപി എതിരാണെന്ന് വരുത്തുന്നതായി നിലപാട്. അയ്യപ്പസംഗമം വൻ വിജയമാകുന്ന ലക്ഷണമാണുള്ളത്– യോഗത്തിൽ അഭിപ്രായമുയർന്നു. പ്രസിഡന്റായതുമുതൽ രാജീവ് ചന്ദ്രശേഖർ സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ പലരുമായും യോജിച്ചല്ല പോകുന്നതെന്ന വിമർശം നേരത്തേതന്നെയുണ്ടായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായിരുന്നു യോഗം. ഇത്തവണയും പ്രസിഡന്റ് മാധ്യമപ്രവർത്തകരെ കണ്ടില്ല. പകരം ജനറൽ സെക്രട്ടറി എം ടി രമേശാണ് തീരുമാനങ്ങൾ അറിയിച്ചത്.









0 comments