വിരമിച്ച ലോക്കോ പൈലറ്റുമാരെ ദിവസക്കൂലിക്ക് നിയമിക്കാനുള്ള റെയിൽവേയുടെ നീക്കം യുവജനവിരുദ്ധം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിരമിച്ച ലോക്കോ പൈലറ്റുമാരെ ദിവസക്കൂലിക്ക് നിയമിക്കാനുള്ള റെയിൽവേയുടെ നീക്കം യുവജനവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ. അസിസ്റ്റൻറ് ലോക്കോ പൈലറ്റ് നിയമനം അനിശ്ചിതമായി വലിച്ചു നീട്ടി വിരമിച്ച ലോക്കോ പൈലറ്റ്മാരെ വീണ്ടും ദിവസക്കൂലിക്ക് നിയമിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ തീരുമാനം രാജ്യത്തെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.
Related News
റെയിൽവേയുടെ 16 സോണുകളിലായി 1,45,230 ലോക്കോ റണ്ണിങ് തസ്തികകളിൽ 33174 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 5848 ലോക്കോ തസ്തികളിൽ ആകെ ഇപ്പോൾ ഉള്ളത് 4560 പേരാണ്. തിരുവനന്തപുരം ഡിവിഷനിൽ 134 ഒഴിവും പാലക്കാട് 149 ഒഴിവുമുണ്ട്.
2018 ന് ശേഷം 2024 ലാണ് റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ആകെ 28769 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും ആ ഒഴിവുകളിൽ ഉദ്യോഗാർഥികൾക്ക് നിയമനം നൽകാതെ വിരമിച്ചവരെ വീണ്ടും ദിവസക്കൂലിക്ക് നിയമിക്കാൻ ആണ് നിലവിൽ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. അടിയന്തരിമായി ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും റെയിൽവേയുടെ നിയമന നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.









0 comments