‘ ഷോ ’ അവസാനിപ്പിക്കണം ; മാങ്കൂട്ടത്തിലിനും ചാണ്ടി ഉമ്മനും മുന്നറിയിപ്പ്

തിരുവനന്തപുരം
എടുത്തുചാടി അബദ്ധങ്ങൾ കാണിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനും ചാണ്ടി ഉമ്മനും മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പ്. കോട്ടയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ ശുചിമുറിക്കെട്ടിടം ഇടിഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിൽ ഇടപെടാതെ മാധ്യമങ്ങളുടെ മുന്നിൽ എംഎൽഎ ഷോ കാണിച്ചതും ആംബുലൻസ് തടഞ്ഞതും തിരിച്ചടിയായെന്നാണ് വിലിരുത്തൽ. സംഭവങ്ങളുണ്ടാകുമ്പോൾ ഒറ്റയ്ക്ക് നേട്ടമുണ്ടാക്കാൻ ശ്രമിക്കരുത്. തിരുവഞ്ചൂർ ഉൾപ്പെടെ നേതാക്കൾ ഇതിൽ അസംതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും വകവയ്ക്കാതെ പി വി അൻവറിനെ രാത്രിയിൽ വീട്ടിൽ പോയി കണ്ട് നേതൃത്വത്തെ വെല്ലുവിളിച്ചതുൾപ്പെടെ മാങ്കൂട്ടത്തിലിന്റെ പല നീക്കവും നേതാക്കളിൽ അസ്വസ്ഥതയുണ്ടാക്കി. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സാധാരണ പരിശോധനയെ പോലും തടഞ്ഞ് നാടകം കാണിച്ചു. വയനാട് ദുരന്തബാധിതകർക്ക് വീട് വച്ചുകൊടുക്കാനുള്ള പണപ്പിരിവിൽ തട്ടിപ്പ് നടന്നതായുള്ള ആക്ഷേപത്തിന് കൃത്യമായ മറുപടി പറയാനായില്ല. ഇതിനെല്ലാം പുറമേയാണ് കഴിഞ്ഞ ദിവസം നിപ ബാധിച്ചവരെല്ലാം മരിച്ചുവെന്ന അബദ്ധം പ്രസംഗിച്ചത്.
രമേശ് ചെന്നിത്തല ഉൾപ്പെടെ പല നേതാക്കളും അത് തള്ളിയിരുന്നു. യുവ നേതാക്കളുടെ ‘ ഷോ ’ നിന്ത്രിക്കണം എന്ന ആവശ്യം നേതാക്കൾ കെപിസിസി പ്രസിഡന്റിനെ അറിയിച്ചും മാധ്യമങ്ങൾ വഴിയുമാണ് ഉന്നയിക്കുന്നത്.









0 comments