വനിത മാധ്യമപ്രവർത്തകരെ അവഹേളിച്ച രാധാകൃഷ്ണൻ മാപ്പ് പറയണം: കെയുഡബ്ല്യുജെ

തിരുവനന്തപുരം: ദേശീയ വനിത ജേർണലിസ്റ്റ് കോൺക്ലേവിന്റെ പേരിൽ വനിത മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണന്റെ നടപടി അങ്ങേയറ്റം തരംതാണതും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. പരാമർശത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
വാട്ട്സ് അപ്പ് പോസ്റ്റ് പിൻവലിച്ചു മാപ്പ് പറയാൻ രാധാകൃഷ്ണൻ തയാറാവുന്നില്ലെങ്കിൽ പ്രതിഷേധത്തിലേക്കു നീങ്ങാൻ യൂണിയൻ നിർബന്ധിതമാവുമെന്നും നിയമനടപടി തേടി സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകുമെന്നും സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.
പത്രപ്രവർത്തക യൂണിയന്റെ പങ്കാളിത്തത്തോടെ സർക്കാർ സംഘടിപ്പിച്ച വനിത ജേർണലിസ്റ്റ് കോൺക്ലേവിൽ സംസ്ഥാനത്തെ വനിതാ മാധ്യമ പ്രവർത്തകരും യൂണിയൻ ഭാരവാഹികളും സംസ്ഥാന സമിതിയിലെ വനിത അംഗങ്ങളും ഉൾപ്പെടെ ജേർണലിസ്റ്റുകൾ പ്രതിനിധികളായിരുന്നു.









0 comments