21തരം ഭിന്നശേഷി വിഭാഗങ്ങൾക്കായാണ് 
സംവരണപരിധി ഉയർത്തിയത്.

ഭിന്നശേഷിക്കാർക്ക് 446 തസ്‌തിക കൂടി : ആർ ബിന്ദു

r bindu reservation
വെബ് ഡെസ്ക്

Published on Jun 18, 2025, 02:13 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്‌തിക കൂടി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്‌തികയായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി ആർ ബിന്ദു.


ഇതോടെ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് സംവരണംചെയ്‌ത തസ്‌തികകളുടെ എണ്ണം 1902 ആയി. ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥ പ്രകാരം ഭിന്നശേഷി സംവരണം മൂന്നിൽനിന്നും നാലു ശതമാനമായി ഉയർത്തിയിരുന്നു. ഇത്‌ വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്ക്‌ അനുവദിക്കുകയും ചെയ്‌തിട്ടുണ്ട്.


21തരം ഭിന്നശേഷി വിഭാഗങ്ങൾക്കായാണ് സംവരണപരിധി ഉയർത്തിയത്. ഇത്രയും വിഭാഗങ്ങൾക്കായി അനുയോജ്യമായ തസ്‌തികകൾ കണ്ടെത്താൻ വിദഗ്ധ സമിതിക്കും രൂപം നൽകിയിരുന്നു. തുടർന്നാണ് വിവിധ തസ്‌തികകൾക്ക് നാലുശതമാനം സംവരണം അനുവദിച്ചത്‌– മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home