ചോദ്യചോർച്ച: അബ്ദുൾ നാസറുമായി സ്കൂളിൽ തെളിവെടുപ്പ്

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി അബ്ദുൾ നാസറുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മലപ്പുറത്തെ മഅ്‌ദിൻ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
സ്‌കൂളിലെ ജീവനക്കാരനായ അബ്ദുൾ നാസറാണ് ഷുഹൈബിന്റെ ഉടമസ്ഥതയിലുള്ള എംഎസ് സൊല്യൂഷൻസിന് ചോദ്യപേപ്പർ ചോർത്തി നൽകിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അധ്യാപകനായ ഫഹദിനാണ് അബ്ദുൾ നാസർ ചോദ്യപേപ്പർ ചോർത്തി നൽകിയത്. ഇതുപയോഗിച്ച് എംഎസ് സൊല്യൂഷൻസിന്റെ യുട്യൂബ് ചാനലിലൂടെ ചോദ്യങ്ങൾ പ്രവചിക്കുകയായിരുന്നുവെന്നാണ് കേസ്.
കേസിലെ പ്രതികളായ മുഹമ്മദ് ഷുഹൈബിനെയും അബ്ദുൾ നാസറിനെയും മൂന്ന് ദിവസം കസ്റ്റഡിയിവിട്ടിരുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന്റെ ആവശ്യം പരിഗണിച്ച് താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി ഫായിസാണ് പ്രതികളെ വ്യാഴാഴ്‌ച വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടത്.









0 comments