കോൺഗ്രസ് നേതാക്കൾക്കെതിരെ കത്തെഴുതിവച്ചാണ് പ്രഭാകരൻ ജീവനൊടുക്കിയത്
ക്ഷീരസംഘം പ്രസിഡന്റിന്റെ മരണം ; അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്

പാലക്കാട്
കോൺഗ്രസ് പ്രവർത്തകനും പുതുപ്പരിയാരം തെക്കേപറമ്പ് ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റുമായ വി കെ പ്രഭാകരന്റെ മരണത്തിൽ അന്വേഷണം കോൺഗ്രസ് നേതാക്കളിലേക്ക്. ഒന്നിൽ കൂടുതൽ ആളുകളിൽ നിന്നുണ്ടായ മാനസിക സമർദം താങ്ങാനാകാതെയാണ് പ്രഭാകരൻ ആത്മഹത്യചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ഹേമാംബിക നഗർ പൊലീസ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരെ കത്തെഴുതിവച്ച് കഴിഞ്ഞദിവസമാണ് പ്രഭാകരൻ ജീവനൊടുക്കിയത്.
സഹകരണസംഘം മുൻ സെക്രട്ടറി ശരത്കുമാർ, ജീവനക്കാരി രമ എന്നിവർ നടത്തിയ തട്ടിപ്പിനെപ്പറ്റി പ്രഭാകരന്റെ ആത്മഹത്യാക്കുറിപ്പിൽ പരമാർശം ഉണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇരുവരെയും ഉടൻ കേസിൽ പ്രതിചേർക്കും.
സംഘത്തിൽനിന്ന് ശരത്‌കുമാർ പണം തട്ടിയതായി കാണിച്ച് ൨൦൨൨ൽ ലഭിച്ച പരാതിയിൽ തുടർനടപടി തടസ്സപ്പെടുത്തിയ പ്രാദേശിക കോൺഗ്രസ് നേതാക്കളെയും ചോദ്യംചെയ്യും. തിരിമറി ബോധ്യപ്പെട്ടിട്ടും ക്യാഷ് ബുക്ക് ഉൾപ്പെടെയുള്ളവ നശിപ്പിച്ചതായി കണ്ടെത്തിയിട്ടും ഡയറക്ടർ ബോർഡും കോൺഗ്രസ് നേതൃത്വവും ശരത്‌കുമാറിനെ സംരക്ഷിച്ചു. രേഖകൾ ഉടൻ ഹാജരാക്കാമെന്ന് പറഞ്ഞ് മൂന്ന് വർഷത്തിലധികം ഇയാൾക്കെതിരായ നടപടി നീട്ടിവയ്‌പ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. മുൻ സെക്രട്ടറി നടത്തിയ തട്ടിപ്പിന്റെ കറ പുരളുമെന്ന ഭയം പ്രഭാകരനെ അലട്ടിയിരുന്നുവെന്ന് മക്കൾ പറഞ്ഞിരുന്നു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ് മൂന്നുവർഷമായി കോൺഗ്രസ് നേതാക്കൾ പറ്റിച്ചുവെന്നും മക്കൾ ആരോപിച്ചിരുന്നു.









0 comments