പ്രൊഫ. സാബു തോമസ് വേൾഡ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസിൻ്റെ ഫെലോ

കോട്ടയം : പ്രൊഫ. സാബു തോമസിനെ വേൾഡ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസിൻ്റെ(വാസ്) ഫെലോ ആയി തെരഞ്ഞെടുത്തു. എംജി സർവ്വകലാശാല മുൻ വൈസ് ചാൻസലറും സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ഡയറക്‌ടറുമാണ് പ്രൊഫ. സാബു തോമസ്. ആഗോളതലത്തിൽ ശാസ്ത്രം, സാമൂഹിക ശാസ്ത്രം,സാങ്കേതികവിദ്യ, കല തുടങ്ങിയ മേഖലകളിൽ നിർണ്ണായക സംഭാവനകൾ നൽകിയവർക്കാണ് അക്കാദമി അംഗത്വം നൽകുന്നത്.
പോളിമർ സയൻസ്, നാനോ കോംപസിറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ അറിയപ്പെടുന്ന ഗവേഷകനായ പ്രൊഫ.സാബു തോമസ്, ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ടെക്നോളജി റിസർച് പാർക്കിൻ്റെ ചെയർമാനും സർവ്വകലാശാലയിലെ ഇൻ്റർനാഷനൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി ഡയറക്ടറുമാണ്.









0 comments