ക്ഷേമ പെൻഷനെ അവഹേളിച്ച് പ്രിയങ്ക ഗാന്ധിയും
പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിന്റെ കൊടി പുറത്തുതന്നെ

പ്രിയങ്ക ഗാന്ധിയുടെ നിലമ്പൂരിലെ പരിപാടിയിൽ പച്ചക്കൊടി മടക്കിപ്പിടിച്ച് നിൽക്കുന്ന മുസ്ലിംലീഗ് പ്രവർത്തകൻ
നിലമ്പൂർ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപിയുടെ പൊതുപരിപാടിയിൽ മുസ്ലിംലീഗിന്റെ കൊടി പുറത്ത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിൽ നടത്തിയ റോഡ് ഷോയിലും പൊതുയോഗത്തിലുമാണ് ലീഗിന്റെ കൊടി വിലക്കിയത്.
കോൺഗ്രസിന്റെയും നാഷണൽ ജനതാദളിന്റെയും കൊടി മാത്രമാണ് പ്രവർത്തകർ വീശിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമ്പോഴും ലീഗിന്റെ കൊടി വിലക്കിയിരുന്നു. ഞായറാഴ്ച മൂത്തേടത്തും നിലമ്പൂരിലും ആയിരുന്നു പ്രിയങ്കയുടെ പ്രചാരണം. മൂത്തേടത്ത് തുടക്കത്തിൽ ചില ലീഗ് പ്രവർത്തകർ പച്ചക്കൊടി വിശീ. ചന്തക്കുന്നിൽ റോഡ് ഷോ തുടങ്ങുമ്പോഴേയ്‌ക്ക് വിലക്കുവന്നു. ലീഗ് പ്രവർത്തകർ കൊടി മടക്കിപ്പിടിക്കേണ്ട ഗതികേടിലായി.
നിലമ്പൂർ മുക്കട്ടയിൽനിന്നാരംഭിച്ച റോഡ് ഷോ ചന്തക്കുന്ന് ബസ്‌സ്റ്റാൻഡിൽ എത്തിയായിരുന്നു. പൊതുയോഗം.
ക്ഷേമ പെൻഷനെ അവഹേളിച്ച് പ്രിയങ്ക ഗാന്ധിയും
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്നാലെ ക്ഷേമ പെൻഷനെ അധിക്ഷേപിച്ച് പ്രിയങ്ക ഗാന്ധി എംപിയും.
സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ചന്തക്കുന്നിലെ യുഡിഎഫ് പൊതുയോഗത്തിൽ അവർ ആരോപിച്ചു. പെൻഷൻ കുടിശ്ശികയാക്കിയശേഷം തെരഞ്ഞെടുപ്പ് സമയത്ത് കൊടുക്കുകയാണെന്നായിരുന്നു ആക്ഷേപം. പെൻഷൻ കൈക്കൂലിയാണെന്ന കെ സി വേണുഗോപാലിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വയനാട് എംപികൂടിയായ പ്രിയങ്കയും രംഗത്തെത്തിയത്. മനുഷ്യ–-വന്യജീവി സംഘർഷത്തിന് സർക്കാരുകൾ പരിഹാരം കാണുന്നില്ലെന്നും അവർ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.









0 comments