പെൻഷൻവിരുദ്ധത ആവർത്തിച്ച് പ്രിയങ്കയും

നിലമ്പൂർ: ക്ഷേമപെൻഷനെ തള്ളിപ്പറഞ്ഞ് പ്രിയങ്ക ഗാന്ധി എംപി. പെൻഷൻ രാഷ്‌ട്രീയവൽക്കരിച്ചെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. ക്ഷേമപെൻഷൻ കൈക്കൂലിപ്പണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആക്ഷേപിച്ചത് വിവാദമായിരുന്നു. പാവങ്ങൾക്ക് പെൻഷൻ നൽകരുതെന്നതിൽ കോൺഗ്രസിന് ഒറ്റസമീപനമേയുള്ളൂവെന്ന് വെളിവാക്കുന്നതായി പ്രിയങ്കയുടെ പ്രതികരണം.
നിലമ്പൂരിൽ മാത്രം അരലക്ഷത്തോളം പേർ മാസം പെൻഷൻ വാങ്ങിയാണ് ജീവിക്കുന്നത്. ദുർബലരും അവശരുമായ ഇവരോടുള്ള ക്രൂരനിലപാടാണ് കോൺഗ്രസ് നേതാക്കളിലൂടെ പുറത്തുവരുന്നത്.









0 comments