സ്വകാര്യവൽക്കരണ നീക്കം ഉൗർജിതം ; സംസ്ഥാനത്ത് 300 തപാൽ ഓഫീസുകൾ പൂട്ടും

വി കെ രഘുപ്രസാദ്
Published on Aug 25, 2025, 02:14 AM | 1 min read
പാലക്കാട്
തപാൽമേഖല സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തകൃതി. സംസ്ഥാനത്തെ 300 തപാൽ ഓ-ഫീസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് കഴിഞ്ഞദിവസം കേരള സർക്കിളിലെ മുഴുവൻ ഡിവിഷണൽ ഓഫീസുകളിലുമെത്തി. തപാൽനിയമം ഭേദഗതി ചെയ്‌ത് കേന്ദ്രസർക്കാർ കൊണ്ടുവന്ന നയത്തിന്റെ ഭാഗമായാണിത്. ജില്ലകളിൽ ഇല്ലാതാക്കുന്ന -ഓഫീസുകളുടെ എണ്ണം ഒരാഴ്‌ചയ്‌ക്കകം തീരുമാനിക്കും. ഇതിന് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ നിർദേശം നൽകി.
തപാൽ ഓഫീസുകൾ ഇല്ലാത്തിടത്ത് തുടങ്ങുകയും കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നാണ് കേന്ദ്ര വാദം. നഗരങ്ങളിൽ രണ്ടുകിലോമീറ്റർ പരിധിക്കകത്തും ഗ്രാമങ്ങളിൽ അഞ്ച് കിലോമീറ്ററിനകത്തും ഒന്നിൽക്കൂടുതൽ ഓഫീസുകൾ ഉണ്ടെങ്കിൽ അവ ഇല്ലാത്തിടങ്ങളിലേക്ക് മാറ്റുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, തപാൽ മേഖല സ്വകാര്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം.
തപാൽ ഓഫീസുകൾക്ക് താഴിടുമ്പോൾ വീടിനുസമീപം ലഭിച്ചിരുന്ന തപാൽ സൗകര്യങ്ങളും പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകൾ പോലുള്ള സേവനങ്ങളും അവതാളത്തിലാകും. കിലോമീറ്ററുകൾക്കപ്പുറത്തുള്ള മറ്റ് ഓഫീസുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. സാധാരണക്കാരെ തപാൽ മേഖലയിൽനിന്ന് അകറ്റാൻ ഇതിടയാക്കും.
റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) നിർത്തലാക്കിയാണ് തപാൽ മേഖലയുടെ സ്വകാര്യവൽക്കണത്തിന് തുടക്കമിട്ടത്. പിന്നീട് സ്വതന്ത്ര വിതരണകേന്ദ്രങ്ങൾ തുടങ്ങി ആ നീക്കത്തിന് ആക്കംകൂട്ടുകയും ചെയ്തു.









0 comments