സ്വകാര്യ ബസ് സമരത്തിൽ നിന്ന് ഒരു വിഭാ​ഗം പിന്മാറി; കൺസെഷനിൽ വിദ്യാർഥി സംഘടനകളുമായി ചർച്ചയെന്നും മന്ത്രി

student bus fare hike
വെബ് ഡെസ്ക്

Published on Jul 16, 2025, 07:18 PM | 1 min read

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 22ന് നടത്താനിരുന്ന സമരത്തിൽ നിന്ന് ഒരു വിഭാ​ഗം പിന്‍മാറിയതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറമാണ് സമരത്തിൽ നിന്നും പിൻമാറിയത്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകളുമായി ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. സംഘടന ആവശ്യപ്പെട്ട കാര്യങ്ങളിൽ 99 ശതമാനവും അം​ഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.


വിദ്യാര്‍ഥി കണ്‍സെഷന്‍ വിഷയത്തില്‍ അടുത്തയാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവർക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇക്കാര്യം ചര്‍ച്ചയില്‍ അറിയിച്ചു. പുതിയ പെര്‍മിറ്റുകള്‍ പുതിയ വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രമാക്കും. കടലാസ് എഴുതിക്കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കും. ബസുകള്‍ തമ്മിലുള്ള സമയക്രമം പാലിക്കണം. അത് തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home