മുന്‍ഗണന റേഷന്‍കാര്‍ഡ് അർഹതയുള്ളവര്‍ക്ക്

സ്വന്തം ലേഖിക
Published on Jun 03, 2025, 12:05 AM | 1 min read
തിരുവനന്തപുരം: 3 മാസത്തിലധികം ഉപയോഗിക്കാത്ത മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ ഒഴിവാക്കാൻ ആലോചനയുമായി ഭക്ഷ്യവകുപ്പ്. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളിൽ 3 മാസത്തിന് മുകളിൽ റേ ഷൻ വാങ്ങാത്തവരെ കണ്ടെത്തി പകരം അർഹരായവരെ ഉൾപ്പെടുത്തും. 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളുണ്ട്.
ഇവരിൽ 5 ശതമാനം പേർ കാർഡ് ഉപയോഗിക്കുന്നില്ലെന്നാണ് കണക്കുകൾ. സമഗ്രപരിശോധന നടത്തി മരിച്ചുപോയവരെയും അനർഹരെയും ഒഴിവാക്കും. ഇതിലേക്ക് മുൻഗണനാ വിഭാഗത്തിലെ അർഹരെ ഉൾപ്പെടുത്തും. ഇതിന് മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡ് ഉടമകളിൽ അർഹർക്ക് പിങ്ക് കാർഡിലേക്ക് മാറാനുള്ള സാഹചര്യവും ഒരുക്കും. ഇതിനായി അക്ഷയ കേന്ദ്രങ്ങളിലോ സിറ്റിസൺ ലോഗിൻ പോർട്ടലിലോ (ecitizen.civilsup plieskerala.gov.in) അപേക്ഷിക്കാം. അവസാന തീയതി 15.
തദ്ദേശവകുപ്പിന്റെ ബിപിഎൽ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, കുടുംബാംഗങ്ങൾ എച്ച്ഐവി പോസിറ്റീവ്, ക്യാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസൾഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റുംമൂലം കിടപ്പിലായവർ, നിർധന– നിരാലംബ സ്ത്രീയോ വിധവയോ (21 തികഞ്ഞ പുരുഷന്മാരില്ലാത്ത ഇടങ്ങളിൽ) അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങൾ, പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങൾ എന്നിവർക്കാണ് മുൻഗണനാ കാർഡിന് അർഹത.









0 comments