രാഷ്ട്രപതിയുടെ സന്ദർശനം; ദേശീയ തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരമെന്ന് വി എന്‍ വാസവന്‍

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനം ദേശീയ തീര്‍ഥാടന കേന്ദ്രമായി ശബരിമലയെ അംഗീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍.
മേയ് 18ന് രാഷ്‌ട്രപതി കേരളത്തിലെത്തുമെന്നാണ് വിവരം. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുക. 18,19 തീയതികളിൽ രാഷ്ട്രപതി കേരളത്തിലുണ്ടാകും. എസ് പി ജി നിര്‍ദേശം അനുസരിച്ചു മാത്രമേ സുരക്ഷാ കാര്യങ്ങള്‍ തീരുമാനിക്കൂ. രാഷ്ട്രപതിയുടെ സന്ദര്‍ശനം സന്തോഷകരവും അഭിമാനകരവുമാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. രാഷ്ട്രപതി മെയ് 19ന് ശബരിമലയിലെത്തും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല ദർശിക്കുന്നത്. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജില്‍ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. . ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ നിയന്ത്രണം ഏര്‍പ്പെടുത്തും.









0 comments