പ്രേംനസീറിന്റെ മകൻ ഷാനവാസ് അന്തരിച്ചു

SHANAVAS
വെബ് ഡെസ്ക്

Published on Aug 05, 2025, 12:40 AM | 1 min read

തിരുവനന്തപുരം: പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 50ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ: ഹബീബ ബീവി, ഭാര്യ: ‌ആയിഷാ ബീവി, മക്കൾ: ഷമീർ ഖാൻ, അജിത് ഖാൻ.


ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് ഷാനവാസ് പ്രാഥമിക വിദ്യാഭ്യാസം നേടി. ചെന്നൈയിലെ ന്യൂ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയിരുന്നു.


1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 1991ൽ പുറത്തിറങ്ങിയ 'നീലഗിരി' എന്ന ചിത്രത്തിന് ശേഷം സിനിമാ മേഖലയിൽ നിന്ന് ദീര്‍ഘകാലം വിട്ടുനിന്നു. 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 'സക്കറിയയുടെ ഗർഭിണികൾ' എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home