വാല്‍പ്പാറയില്‍ കുട്ടിയെ കൊലപ്പെടുത്തിയത് കരടിയെന്ന് പ്രാഥമിക നിഗമനം

ചാലക്കുടി: തമിഴ്‌നാട് വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കരടിയാണെന്ന് പ്രാഥമിക നിഗമനം. വേര്‍വേലി എസ്റ്റേറ്റിലെ അസം സ്വദേശികളുടെ മകന്‍ നൂറല്‍ ഇസ്ലാമാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കരടിയുടെ ആക്രമണമാണെന്നാണ് കണ്ടെത്തല്‍. ആന്തരിക അവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് വന്നാലേ ഇതില്‍ വ്യക്തതയുണ്ടാകൂ. മുറിവുകളുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കരടിയാണെന്നാണ് സൂചന.
മുഖത്ത് ആക്രമിക്കലാണ് കരടികളുടെ രീതിയെന്ന് പറയുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ മുഖത്താണ് ആക്രമണം ഉണ്ടായിട്ടുള്ളത്. മാത്രമല്ല, ഈ പ്രദേശത്ത് കരടികളുടെ സാന്നിധ്യവും കൂടുതലാണ്. തിങ്കൾ വൈകിട്ട് 6.45ഓടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തേയിലത്തോട്ടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.









0 comments