‌ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 17, 2025, 09:54 PM | 1 min read

കണ്ണൂർ: ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. സ്റ്റൂളിൽ കയറിനിന്ന് കഴുത്തിൽ കയർ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ തെന്നിവീഴുകയായിരുന്നു.കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സിയാദാണ് (30) മരിച്ചത്. തെന്നിവീണപ്പോൾ കയർ കഴുത്തിൽ കുരുങ്ങിയാണ് സിയാദ് മരിച്ചത്.


ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഓട്ടോ ഡ്രൈവറാണ് സിയാദ്.സിയാദിന്റെ അമ്മയുടെ സഹോദരിയുടെ മകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്‌കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.


മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ടോടെ സംസ്‌കരിച്ചു. സംഭവത്തിൽ ചിറക്കൽ പൊലീസ് കേസെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Home