കോൺഗ്രസിൽ പോസ്റ്റർ പോര് തുടരുന്നു; പാലക്കാട് സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍

പാലക്കാട്: കെപിസിസി പ്രസിഡന്റ് സ്ഥനത്തെചൊല്ലി കോൺഗ്രസിൽ തുറന്ന അടി നടന്നുകൊണ്ടിരിക്കേ പാലക്കാടും സുധാകരനെ അനുകൂലിച്ച് പോസ്റ്റർ. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്റര്‍. കേരളത്തിലെ കോൺഗ്രസുകാരന്റെ അഭിമാനം വീണ്ടെടുത്ത് സുധാകരനെന്നും പോസ്റ്ററിലുണ്ട്.
നേതൃമാറ്റത്തിനെതിരെ കഴിഞ്ഞ ദിവസം ആലുവയിലും പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് കോൺഗ്രസ് എന്ന പേരിലായിരുന്നു പോസ്‌റ്റർ. ഫോട്ടോ കണ്ടാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ഫോട്ടോ കണ്ടാൽ പോലും സാധാരാണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തിൽ കോൺഗ്രസിനെ നയിക്കേണ്ടത്' എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്.
കോൺഗ്രസിലെ തമ്മിൽതല്ലിനെതിരെ രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ല, യുവതലമുറയിലുള്ളവർ കാണിക്കുന്ന പക്വത പാർടിയിലെ മുതിർന്ന നേതാക്കളും കാണിക്കണമെന്ന് കോൺഗ്രസിനെതിരെ രാഹുൽ പരസ്യ വിമർശനം നടത്തി.
പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് തീരുമാനം പുറത്തു വന്നപ്പോൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ ആളെ തിരിച്ചറിയാൻ കഴിയുന്ന വ്യക്തിയാകണം കെപിസിസി പ്രസിഡന്റെന്ന് കെ മുരളീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.









0 comments