പോര്‌ തുടരുന്നു; കണ്ണൂരും പൂഞ്ഞാറിലും സുധാകരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ

congress poster
വെബ് ഡെസ്ക്

Published on May 06, 2025, 10:26 AM | 1 min read

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥനത്തെചൊല്ലി കോൺഗ്രസിൽ തുറന്നപോര് തുടരുന്നതിനിടെ കണ്ണൂരും പൂഞ്ഞാറിലും സുധാകരനെ അനുകൂലിച്ച്‌ പോസ്റ്റർ. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകൾ.


സേവ് കോൺഗ്രസ് രക്ഷാസമിതിയെന്ന പേരിലാണ് ആൻ്റോ ആൻ്റണിയുടെ തട്ടകമായ പൂഞ്ഞാറിൽ ഫ്ലക്സ് പുറത്തു വന്നത്. കോൺഗ്രസിനെ നയിക്കാൻ സുധാകരൻ തുടരട്ടെ എന്ന തരത്തിലാണ് പോസ്റ്ററുകൾ.


കഴിഞ്ഞ ദിവസം പാലക്കാടും ആലുവയിലും പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ഫോട്ടോ കണ്ടാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തിൽ കോൺഗ്രസിനെ നയിക്കേണ്ടതെന്നാണ് പോസ്റ്ററിലെ വിമർശനം.


കോൺഗ്രസിലെ തമ്മിൽതല്ലിനെതിരെ രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്നത്‌ അങ്കണവാടി തെരഞ്ഞെടുപ്പല്ല, യുവതലമുറയിലുള്ളവർ കാണിക്കുന്ന പക്വത പാർടിയിലെ മുതിർന്ന നേതാക്കളും കാണിക്കണമെന്ന്‌ കോൺഗ്രസിനെതിരെ രാഹുൽ പരസ്യ വിമർശനം നടത്തി.


പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഹൈക്കമാന്റ്‌ തീരുമാനം പുറത്തു വന്നപ്പോൾ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസുകാർക്ക്‌ ഫോട്ടോ കണ്ടാൽ ആളെ തിരിച്ചറിയാൻ കഴിയുന്ന വ്യക്തിയാകണം കെപിസിസി പ്രസിഡന്റെന്ന്‌ കെ മുരളീധരൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home