‘തൃശൂർ പെരുമ’: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

തൃശൂർ: ദേശാഭിമാനി തൃശൂർ യൂണിറ്റ് 25–ാം വാർഷികം ‘തൃശൂർ പെരുമ’യുടെ ഭാഗമായി നടക്കുന്ന സെമിനാറുകളിൽ പ്രതിനിധികളായി പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 
ഓൺലൈൻ രജിസ്‌ട്രേഷൻ പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സോമപ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. തൃശൂർ പെരുമ സംഘാടക സമിതി ജനറൽ കൺവീനർ കെ വി അബ്‌ദുൾഖാദർ, പട്ടികജാത, പട്ടികവർഗ കമീഷൻ അംഗം ടി കെ വാസു, യു ആർ പ്രദീപ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്‌റ്റ് 22 വരെ ഓലൈനിൽ രജിസ്‌റ്റർ ചെയ്യാം. 100 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്‌റ്റർ ചെയ്‌ത് പങ്കെടുക്കുന്നവർക്ക് ഫെസ്‌റ്റിവെൽകിറ്റും ഭക്ഷണവും ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷന് വിലാസം. http://thrissurperuma.com/









0 comments