കുന്നംകുളത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് മർദ്ദനം

തൃശൂർ : തൃശൂർ കുന്നംകുളത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സ്റ്റേഷനിലെ സിപിഒ മഹേഷിനാണ് മർദ്ദനമേറ്റത്. കാറിലെത്തിയാണ് മഹേഷിനെ യുവാവ് ആക്രമിച്ചത്. കാറിന്റെ ഡ്രൈവർ തൃത്താല സ്വദേശി നസറുദ്ദീനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.









0 comments