ബോബി ചെമ്മണൂരിനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്; വീഡിയോകള്‍ പരിശോധിക്കും
![honey boche](https://images-prd.deshabhimani.com/honeyboche-1736577398224-900x506.webp)
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെതിരെയുള്ള അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്. ബോബി നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങൾകൂടി പരിശോധിക്കും. യൂട്യൂബ് ചാനലിൽ ഇദ്ദേഹം നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങളടങ്ങിയ വീഡിയോ പൊലീസ് കോടതിയിൽ ഹാജരാക്കി. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.
നിലവിൽ റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. ബോബി ചെമ്മണൂർ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾ ഒന്നിൽ മാത്രം ഒതുങ്ങുന്നതല്ല എന്നാണ് പൊലീസ് പറയുന്നത്. മുമ്പും പലരോടും ഇത്തരത്തിൽ പ്രയോഗങ്ങൾ നടത്തിയതിന് തെളിവ് ഉണ്ടെന്നും യൂട്യൂബിലുൾപ്പെടെ നിരവധി പരാമർശങ്ങൾ നടത്തിയതായും പൊലീസ് വ്യക്തമാക്കി. ഇക്കാര്യം മുൻനിർത്തി ബോബി ചെമ്മണൂരിന്റെ ജാമ്യം തടയാനാണ് പൊലീസിന്റെ ശ്രമം.
ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി ആരെങ്കിലും വന്നാൽ എഫ്ഐആറെടുത്ത് വേഗത്തിൽ മുന്നോട്ടുപോകാനാണ് പൊലീസിന്റെ ശ്രമിം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75(1), 75(4), ഐടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നൽകിയ കേസുമായി ബന്ധപ്പെട്ട് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുക, സോഷ്യൽ മീഡിയയിലൂടെയുള്ള അശ്ലീല അധിക്ഷേപം, ഇവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്നിവയാണ് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ.
Related News
![ad](/images/odepc-ad.jpg)
0 comments