തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരിച്ചത്.
ഇന്ന് ജോലിയിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കുടുംബവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.









0 comments