പൊലീസ് മേധാവി: എഡിജിപി എച്ച് വെങ്കിടേഷിന് താത്കാലിക ചുമതല

എച്ച് വെങ്കിടേഷ്
തിരുവനന്തപുരം: റാവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നതുവരെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് താത്കാലിക ചുമതല നൽകി.
തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് റാവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി തീരുമാനിച്ചത്. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റാവാഡ ചന്ദ്രശേഖർ നിലവിൽ ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്‌ടറാണ്. തിരുവനന്തപുരത്ത് കമീഷണറായിരുന്നു. തുടർന്ന് യുഎൻ ഡെപ്യൂട്ടേഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി.
ആഗസ്ത് ഒന്നു മുതൽ കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്യൂരിറ്റി സെക്രട്ടറി ചുമതല വഹിച്ചു. യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെയാളാണ് റാവാഡ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ. 2026 ജൂലായ് അവസാനം വരെയാണ് ചന്ദ്രശേഖറിന് സർവീസ്. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി അദ്ദേഹത്തിന് സർവീസ് കാലാവധി നീട്ടി നൽകാനാകും.









0 comments