പോക്സോ; പ്രതിക്ക് 40 വർഷം കഠിന തടവ്

തൃശൂർ: ഒമ്പത് വയസ്സുള്ള കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുള്ളൂർക്കര സ്വദേശി കൂർക്കപറമ്പിൽ സുരേഷ് (54)നെയാണ് വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ശിക്ഷിച്ചത്.
2024 മാർച്ചിലാണ് കുട്ടിയുടെ പുതുതായി പണിത വീട്ടിൽ പണിക്ക് വന്ന സമയത്ത് പ്രതി കുട്ടിയെ ഒന്നിലധികം തവണ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ചേലക്കര പൊലീസ് സ്റ്റേഷൻ വനിതാ സബ് ഇൻസ്‌പെക്ടർ രത്നകുമാരി രേഖപ്പെടുത്തിയ കട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചേലക്കര സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ മണികണ്ഠൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ എ സീനത്ത് ഹാജരായി.









0 comments