കാണാതായ വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും കണ്ടെത്തി

ആലത്തൂർ: കാണാതായ വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും പൊലീസ് കണ്ടെത്തി. കുനിശേരി കുതിരപ്പാറ സ്വദേശിയായ 35 വയസ്സുള്ള യുവതിയാണ് മകന്റെ സുഹൃത്തായ പതിനാലു കാരനോടൊപ്പം പോയത്. ഇവരെ എറണാകുളത്തുനിന്നും പൊലീസ് കണ്ടെത്തി.
തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് വിദ്യാർഥി വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയോടൊപ്പം പോയത് കണ്ടെത്തിയത്. കുട്ടിയെ രക്ഷിതാക്കളോടൊപ്പം അയച്ചു. യുവതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തു.









0 comments