പോക്സോ കേസ്: പ്രതിക്ക് 22 വർഷം കഠിന തടവ്

കുന്നംകുളം : പട്ടികജാതി പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 22 വർഷവും മൂന്നുമാസവും കഠിനതടവും 90500 രൂപ പിഴയും വിധിച്ചു. വടക്കേക്കാട് കുന്നനെയ്യിൽ വീട്ടിൽ ഷക്കീർ (33 )നെയാണ് കുന്നംകുളം പോക്സോ ജഡ്ജി ലിഷ ശിക്ഷിച്ചത്.
2023 ജൂൺ മാസത്തിൽ അതിജീവിതയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് ചെന്ന് കൈ പിടിച്ചു വലിച്ച്, ഉമ്മ തരുമോ എന്ന് ചോദിക്കുകയും പിന്നീട് സ്കൂൾ വിട്ടു വരുമ്പോൾ നാലാംകല്ല് പെട്രോൾ പമ്പിനടുത്ത് വെച്ച് പ്രതി അതിജീവിതയെ പിൻതുടർന്ന് ആക്രമിക്കാൻ വരികയും, തുടർന്ന് സഹോദരൻ ഇക്കാര്യം പ്രതിയോട് ചോദിക്കുകയും ചെയ്ത വൈരാഗ്യത്താൽ അതിജീവിതയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറുകയും ചെയ്തു. തുടർന്ന് അതിജീവിത വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് കെ എസ് ബിനോയ് ഹാജരായി.









0 comments