പൊലീസ് സ്റ്റേഷനിൽ പോകാതെ എഫ്ഐആർ കോപ്പി കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം

fir
വെബ് ഡെസ്ക്

Published on Sep 19, 2025, 08:40 AM | 1 min read

തിരുവനന്തപുരം: പൊലീസ് കേസുകളുടെ എഫ്ഐആർ പകർപ്പിനായി ഇനി സ്റ്റേഷൻ കയറി ഇറങ്ങേണ്ട. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി എഫ്ഐആർ വേഗത്തിൽ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കി. ഈ സൗകര്യം കേരള പൊലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.


ഫെയ്സ്ബുക്ക് കുറിപ്പ്


പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ പകർപ്പ് പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ലഭിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പൊലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും.


ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഇപ്രകാരം ലഭിക്കില്ല. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. എഫ്ഐആർ ഡൗൺലോഡ് ഓപ്ഷനിൽ എഫ്ഐആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പൊലീസ് ജില്ല, പൊലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി സെർച്ച് ചെയ്യാവുന്നതാണ്.


എഫ്ഐആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നൽകിയാൽ ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് ആവശ്യമായ എഫ്ഐആർ ഡൗൺലോഡ് ചെയ്യാം. ഇതിലെ QR കോഡ് സ്കാൻ ചെയ്ത് എഫ്‌ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം.



deshabhimani section

Related News

View More
0 comments
Sort by

Home