ഐതിഹാസിക ശബ്ദംകൊണ്ട് അനുഗ്രഹീതനായ ഗായകന്‍: ജയചന്ദ്രനെ അനുസ്മരിച്ച് പ്രധാനമന്ത്രി

modi jayachandran
വെബ് ഡെസ്ക്

Published on Jan 10, 2025, 11:03 AM | 1 min read

ന്യൂഡല്‍ഹി: ഭാവഗായകന്‍ പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ ഭാഷകളിലായി ജയചന്ദ്രൻ പാടിയ ഗാനങ്ങള്‍ തലമുറകളോളം ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്ന് മോദി പറഞ്ഞു. ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകനായിരുന്നു ജയചന്ദ്രന്‍ എന്നും മോദി എക്‌സില്‍ കുറിച്ചു.


അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും ഈ സമയം ആദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പവും ആരാധകര്‍ക്കൊപ്പമാണെന്നും മോദി കൂട്ടിച്ചേർത്തു.


തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു വിയോഗം. അർബുദരോ​ഗത്തെ തുടർന്ന ചികിത്സയിലായിരുന്നു ജയചന്ദ്രൻ. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ദിനനാഥൻ.



deshabhimani section

Related News

View More
0 comments
Sort by

Home