പിഎം കുസും പദ്ധതി; പദ്ധതി നടത്തിപ്പ്‌ കേന്ദ്ര നിർദേശം പാലിച്ചുതന്നെയെന്ന്‌ സിഎജി റിപ്പോർട്ട്‌

AGRICULTURE
avatar
സ്വന്തം ലേഖിക

Published on Jul 12, 2025, 11:50 PM | 1 min read

തിരുവനന്തപുരം: കാർഷിക ജലസേചന പമ്പുകൾ സൗരോർജത്തിലേക്കു മാറ്റുന്നതിനുള്ള പിഎം കുസും പദ്ധതി കേന്ദ്ര മാർഗനിർദേശം പാലിച്ചാണ്‌ നടപ്പാക്കുന്നതെന്ന്‌ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഓഡിറ്റ്‌ റിപ്പോർട്ട്‌. സംസ്ഥാനത്തിന്റെ മാതൃകാ പ്രവർത്തനത്തെ തകർക്കുന്നതിനൊപ്പം നിലവിലുള്ള 2.65 ലക്ഷം സൗജന്യ വൈദ്യുതി കണക്‌ഷനുകളുടെ പ്രവർത്തനത്തിന്‌ സൗരോർജം ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ്‌ യുഡിഎഫ്‌ പത്രമായ മനോരമ ഇല്ലാതാക്കുന്നത്‌. കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം (എംഎൻആർഇ) മാർഗനിർദേശം അനുസരിച്ച്‌ സൗരോർജ പാനൽ വിൽപ്പനക്കാരെ (വെണ്ടർ) റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയാക്കേണ്ടത്‌ സംസ്ഥാന നിർവഹണ ഏജൻസിയാണ്. ഇതുപ്രകാരമാണ്‌ അനർട്ട്‌ ആദ്യഘട്ടത്തിൽ 9,348 പമ്പുകൾ സൗരോർജവൽക്കരിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചത്‌. സിഎജി ഓഡിറ്റിൽ ക്രമക്കേടും നിയമലംഘനവും കണ്ടെത്താത്തതിനാലാണ്‌ അനർട്ട്‌ ടെൻഡറുമായി മുന്നോട്ടുപോകുന്നത്‌. കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച്, ബെഞ്ച്മാർക്ക്‌ ചെലവ് ( നിശ്ചയിക്കപ്പെടുന്ന പരമാവധി വില) സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് (സിഎഫ്എ) സബ്സിഡി കണക്കാക്കുന്നതിന് മാത്രമുള്ളതാണ്. അന്തിമ ബെഞ്ച് മാർക്ക് ചെലവുകൾ എങ്ങനെയാണ് നിശ്ചയിക്കുന്നതെന്ന്‌ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പിഎം കുസുമിന്റെ മാർഗനിർദേശവും അനുമതി പത്രം അനുസരിച്ചും പദ്ധതി ചെലവിന് നിയന്ത്രണമില്ല. പദ്ധതി ചെലവ് ബെഞ്ച്മാർക്ക്‌ ചെലവിനുള്ളിൽ ആയിരിക്കണമെന്നും പരാമർശമില്ല. ബെഞ്ച്മാർക്ക് ചെലവിന്റെ അല്ലെങ്കിൽ ടെൻഡർ ചെലവിന്റെ (ഇവയിൽ ഏതാണോ കുറവ് അത്) 30ശതമാനം വരെ സിഎഫ്എ നൽകുമെന്ന് മാത്രമാണുള്ളത്‌. കർഷകർക്ക് അധിക ബാധ്യത സൃഷ്ടിക്കാതെ സംസ്ഥാന വിഹിതത്തോടൊപ്പം കർഷക വിഹിതവും പൂർണമായും സംസ്ഥാനം വഹിക്കുന്നതരത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home