പ്ലസ്‌ വൺ: ഇത്തവണയും അര ലക്ഷത്തിലേറെ സീറ്റ്‌ ബാക്കി; 29,069 സീറ്റും മെറിറ്റ്‌ ക്വാട്ടയിൽ

plusone students

Image: AI

വെബ് ഡെസ്ക്

Published on Jul 14, 2025, 08:21 AM | 1 min read

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന നടപടി ബുധനാഴ്‌ച പൂർത്തിയാകുമ്പോൾ ഈ അക്കാദമിക്‌ വർഷവും അരലക്ഷത്തിലേറെ സീറ്റുകൾ ഒഴിവുണ്ടാകും. നിലവിൽ 62,046 സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 29,069 സീറ്റും മെറിറ്റ്‌ ക്വാട്ടയിൽ.


മോഡൽ റസിഡൻഷ്യൽ സ്‌കൂളു(എംആർഎസ്‌)കളിൽ 375 സീറ്റും അൺഎയ്‌ഡഡ്‌ സ്‌കൂളുകളിൽ 32,602 സീറ്റും ഒഴിവുണ്ട്‌. കൂടുതൽ സീറ്റ്‌ ബാക്കിയുള്ളത്‌ മലപ്പുറത്താണ്‌, 9,289. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 3000 അപേക്ഷകൾ മാത്രമാണുള്ളത്‌. 17നും 18നും പ്രവേശനം നടക്കും. അതിനുശേഷം സ്‌പോട്ട്‌ അഡ്‌മിഷൻ വഴിയും പ്രവേശനമുണ്ടാകും.


നിലവിൽ 3,80,730 വിദ്യാർഥികൾ പ്ലസ്‌ വൺ പ്രവേശനം നേടി. ഇതിൽ 2,97,899 പേർ മെറിറ്റ്‌ സീറ്റിൽ പ്രവേശനം നേടിയവരാണ്‌. സ്‌പോർട്‌സ്‌ ക്വാട്ട – 4,813, മാനേജ്‌മെന്റ്‌ – 34,855, കമ്യൂണിറ്റി ക്വാട്ട – 20,966, അൺഎയ്‌ഡഡ്‌ – 21,043, എംആർഎസ്‌ – 1154 എന്നിങ്ങനെയാണ്‌ ശേഷിക്കുന്ന എണ്ണം. കഴിഞ്ഞ വർഷം സംസ്ഥാനത്ത്‌ 53,390 സീറ്റുകൾ ഒഴിഞ്ഞ്‌ കിടന്നിരുന്നു. പത്താം ക്ലാസ്‌ ഫലം വന്നയുടനെ മതിയായ സീറ്റില്ല എന്ന അവകാശവാദവുമായി കെഎസ്‌യു, എംഎസ്‌എഫ്‌ സംഘടനകൾ സമരനാടകവുമായി തെരുവിലിറങ്ങിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home