പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 67.30 ശതമാനം വിജയം

തിരുവനന്തപുരം : മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി (പ്ലസ് വൺ), വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,79,444 വിദ്യാർഥികളിൽ 2,36,317 പേർ വിജയിച്ചു. 62.28 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 67.30 ശതമാനമായിരുന്നു വിജയം. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 1,89,479 വിദ്യാർഥികൾ 1,30,158 പേർ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസിൽ പരീക്ഷയെഴുതിയ 78,735 പേരിൽ 39,817 പേർ വിജയിച്ചു. 50.57 ശതമാനമാണ് വിജയം. കൊമേഴ്സിൽ പരീക്ഷയെഴുതിയ 1,11,230 പേരിൽ 66,342 പേർ വിജയിച്ചു. 59.64 ആണ് വിജയശതമാനം.
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 27,295 പേരിൽ 11,062 പേർ വിജയിച്ചു. 40.53 ശതമാനം വിജയം. 850 വിദ്യാർഥികൾ പരീക്ഷയെഴുതിയില്ല. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,289 പേരിൽ 2,314 പേർ വിജയിച്ചു. ഹ്യുമാനിറ്റീസിൽ പരീക്ഷയെഴുതിയ 13,663 പേരിൽ 5,096 പേർ വിജയിച്ചു. കൊമേഴ്സിൽ പരീക്ഷയെഴുതിയ 10,343 പേരിൽ 3,652 പേർ വിജയിച്ചു. ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷയെഴുതിയ 1562 പേരിൽ 693 പേർ വിജയിച്ചു. 44.37 ആണ് വിജയശതമാനം.വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷയെഴുതിയ 26,320 പേരിൽ 8009 പേർ വിജയിച്ചു. 26,827 പേരായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. വിവരങ്ങൾക്ക്: https:results.hse.kerala.gov.in









0 comments