പ്ലസ് വൺ പ്രവേശനം: ഹെൽപ് ഡസ്ക് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി

v sivankutty helpdesk
വെബ് ഡെസ്ക്

Published on May 14, 2025, 06:38 PM | 1 min read

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശന നടപടിക്രമങ്ങൾ ഇന്ന് ആരംഭിച്ച പശ്ചാത്തലത്തിൽ സ്കൂളുകളിൽ ആരംഭിച്ച ഹെൽപ് ഡസ്ക് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശന നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനെത്തുടർന്ന് ഹയർസെക്കൻഡറി സ്കൂളുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിപ്പിക്കണമെന്ന് മന്ത്രി പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. അപേക്ഷിക്കുന്ന കുട്ടികൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്ന പക്ഷം അധ്യാപകരിൽ നിന്ന് സഹായം ലഭ്യമാക്കാൻ ആയിരുന്നു ഈ നിർദേശം.


മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽപ്പ് ഡെസ്കാണ് മന്ത്രി സന്ദർശിച്ചത്. സ്കൂളുകളിൽ മികച്ച രീതിയിൽ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.


ഇന്ന് മുതലാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. പൂർണമായും ഓൺലൈനായാണ്‌ പ്രവേശന നടപടികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. 20 വരെ അപേക്ഷിക്കാം. 24ന്‌ ട്രയൽ അലോട്ട്‌മെന്റ് നടക്കും. ജൂൺ രണ്ടിനാണ്‌ ആദ്യ അലോട്ട്‌മെന്റ്. 10ന്‌ രണ്ടാം അലോട്ട്‌മെന്റും 16ന്‌ മൂന്നാം അലോട്ട്‌മെന്റും നടക്കും.


ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ഒഴിവുകൾ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും. പട്ടിക ജാതി വികസന വകുപ്പിന് കീഴിലെ ആറ്‌ മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home