'നാടുവാഴിത്തത്തിന്റെ മ്ലേച്ഛമായ ജല്പനം': രാജീവ് ചന്ദ്രശേഖറിനെതിരെ പി കെ ശ്രീമതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ പി കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജഭരണകാലത്തെന്ന പോലെ ഈ വൃത്തികെട്ട സ്വരവും അധിക്ഷേപവും കൈരളിയോട് എന്നതിനേക്കാൾ ഒരു പെൺകുട്ടിയോടുള്ള നാടുവാഴിത്തത്തിൻ്റെ മ്ലേച്ഛമായ ജല്ലനമായിട്ടുതന്നെ കാണണമെന്ന് പി കെ ശ്രീമതി പറഞ്ഞു. തിരുമല വാർഡ് കൗൺസലർ തിരുമല അനിലിന്റെ ആത്മഹത്യക്ക് പിന്നിൽ ബിജെപി നേതൃത്വമാണെന്ന് പ്രവർത്തകരും നാട്ടുകാരും ആരോപിച്ചിരുന്നു. അനിലിന്റെ ആത്മഹത്യാക്കുറിപ്പിലും ബിജെപി പ്രവർത്തകർ പ്രതിസന്ധിയിൽ കൂടെ നിന്നില്ല എന്ന് പറയുന്നുണ്ട്. ഇതിൽ പ്രതികരണം ചോദിച്ച കൈരളി റിപ്പോർട്ടറോട് രാജീവ് ചന്ദ്രശേഖർ ആക്രോശിക്കുകയും 'നീ അവിടെ നിന്നാൽ മതി' എന്ന് അധിക്ഷേപപരമായി പ്രതികരിക്കുകയും ചെയ്തു. ഇതിനെതിരെ നിരവധിയാളുകളാണ് രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാജഭരണകാലത്തെന്ന പോലെ ഈ വൃത്തികെട്ട സ്വരവും അധിക്ഷേപവും കൈരളിയോട് എന്നതിനേക്കാൾ ഒരു പെൺകുട്ടിയോടുള്ള നാടുവാഴിത്തത്തിൻ്റെ മ്ലേച്ഛമായ ജല്ലനമായിട്ടുതന്നെ കാണണം. ഒരു പത്ര പ്രവർത്തകയോട് ഇത്രയും മര്യാദകെട്ട രീതിയിൽ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിച്ചതിനെതിരെ ശക്തമായ പ്രതിഷേധാ ഉയരണം പത്രമാദ്ധ്യമരംഗത്തെ മുഴുവൻ വനിതകളും ഉണരണം. ഇനി ഇത്തരത്തിലുള്ള അധിക്ഷേപവും പുച്ഛസ്വരവും ഉയരാൻ ഇടയാകാത്ത വിധത്തിൽ ചുട്ട മറുപടി കൊടുക്കണം .അന്തസ്സോടെയുള്ള പ്രവർത്തനം നടത്തുന്ന വനിതകളോടുള്ള അവഹേളനമായി ഈ സ്വരത്തെ കാണണം. പ്രതിഷേധിക്കുക ഒറ്റക്കെട്ടായ് സ്ത്രീകൾ ആകെ അന്തസ്സോടെയും അഭിമാനത്തോടേയും ജോലി ചെയ്യുന്ന സ്ത്രീയുടെ അവകാശത്തിനു നേരെ ഭീഷണി ഉയർത്തിയ ബിജെപി പ്രസിഡണ്ടിനെതിരെ ഒന്നിക്കുക' പ്രതിഷേധിക്കുക.









0 comments