മുഖ്യമന്ത്രിയും നിർമ്മല സീതാരാമനും ബുധനാഴ്ച കേരളഹൗസിൽ കൂടിക്കാഴ്‌ച നടത്തും

cm pinarayi nirmala sitharaman
avatar
സ്വന്തം ലേഖകൻ

Published on Mar 11, 2025, 11:01 PM | 1 min read

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബുധനാഴ്‌ച കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തും. പ്രഭാതഭക്ഷണത്തോടൊപ്പമാകും കൂടിക്കാഴ്‌ച. കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും നികുതി വിഹിതവുമൊക്കെ ചർച്ചയാകും. നേരത്തെ കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ്‌ ധനമന്ത്രിയെ കണ്ട്‌ കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നു. തുടർന്ന്‌ കേരളഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ധാരണയാവുകയായിരുന്നു.



deshabhimani section

Related News

0 comments
Sort by

Home