കൊയിലാണ്ടിയിൽ ആനകളിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർ മരണപ്പെട്ട സംഭവം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണപ്പെട്ടവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അനുശോചിച്ചു.








0 comments