വീട്ടുമുറ്റത്ത് വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക്

കിളിമാനൂർ: വീട്ടുമുറ്റത്ത് വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് സാരമായി പരിക്കേറ്റു. കിളിമാനൂർ മലയാമഠം തെങ്ങുവിളവീട്ടിൽ രാധമ്മ (74) യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 8.20നാണ് സംഭവം. വീട്ടുമുറ്റത്ത് ചക്ക വെട്ടി വൃത്തിയാക്കുന്നതിനിടെ പാഞ്ഞുവന്ന കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇടതുകാലിന് മുറിവേല്ക്കുകയും, കാൽമുട്ടിന് താഴെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധയുടെ കാലിൽ പ്ലാസ്റ്ററിട്ടു.









0 comments